http://kavithakalmal.blogspot.in/2012/01/blog-post_2953.html
Saturday, March 10, 2012
Wednesday, February 22, 2012
അറ്റകുറ്റങ്ങള്‍
ഞങ്ങള്‍ മക്കള്‍ മൂന്നു പേര്‍-
പിതൃവഴിയിലൂടെയുറച്ച
നല്ല ഗുണങ്ങളുടെ
വീതം വയ്പ്പിലാണമ്മ.
അപ്പന്റെ പെങ്ങളുടെ
പോര്, പക, കുന്നായ്മകളുടെ
പകര്‍ച്ച മൂത്തവള്‍ക്കാണെന്ന്!!!
വല്യപ്പന്റെ പിടിപ്പുകേടിന്റെ
ഒസ്യത്ത്, നടുവിലാനിലേക്ക്!!!
വല്യമ്മച്ചിയുടെ തട്ടിപ്പും മത്തങ്ങയും
പൊടിപ്പും തൊങ്ങലും
പണിവൃത്തിയും ഇളയവള്‍ക്ക് !!!
എന്നിട്ടും കണക്കില്‍പ്പെടാതെ,
പരാമര്‍ശ വിധേയമാകാതെ,
വഴുതുന്ന നല്ലതുകള്‍
സ്വന്തം വീട്ടുകാരുടെ സുകൃതം!!!
അമ്മക്കണ്ണുകളിലെ അയല്പ്പക്കപ്പച്ച,
അമ്മ മണങ്ങളിലെ,
മണമില്ലാത്ത മുറ്റത്തെ മുല്ല!!!
പണ്ടേ അമ്മ,പിന്നെ ടീച്ചര്‍-
ശര്‍ക്കര പന്തലില്‍, തേന്‍ മഴ
22-02-2012
Subscribe to:
Posts (Atom)
