Wednesday, April 21, 2010

കൈവിട്ടകലുന്ന പകലുകള്‍

കൈവിട്ടകലുന്ന  പകലുകള്‍
ഒരു പകല്‍ കൂടി
കൈവിട്ടകലുമ്പോള്‍,
പിന്തിരിഞ്ഞു നടക്കുന്നത്
വെളിച്ചത്തില്‍ നിന്ന്,
നടന്നടുക്കുന്നത്
ഇരുട്ടിലേക്ക്.
ഇരുട്ടിനപ്പുറം
കാത്തുവച്ചിരിക്കുന്നതിലേക്ക്.

സ്നേഹിക്കാനും
സ്നേഹിക്കപ്പെടാനുമുള്ള തത്രപ്പാടുകളുടെ
പകല്‍.
സ്നേഹനിരാസങ്ങളുടെ
ഇരുണ്ട രാത്രി.
പകലുകലോക്കെയും
നാനാ തരക്കാര്‍,
ഓരോ തരത്തില്‍  മികച്ചത്.
ഓരോ പകലും
ഓരോ  പാടപുസ്തകങ്ങലാകുന്നു.
ഇരുള്‍ മാത്രമാണ്
ആവര്‍ത്തന വിരസം.

ഒരു നീണ്ട പകലിന്‍റെ
മുറിവിനെ കൂടെ ചേര്‍ത്തുറക്കി
എഴുന്നേല്‍ക്കുന്നത്‌,
വേറൊരു പകലിന്‍റെ
പൂമുഖത്തേക്ക്‌.
പുതിയ തുടക്കം, പുതിയ ഈണം.

കൈമോശം വന്ന
പകലുകളെ കുറിച്ചില്ല
 പരാതി, വേദന.
വരാനിരിക്കുന്നതിനെക്കുറിച്ചു
ഇല്ലേയില്ല, പ്രതീക്ഷകളും.

ഇരുളുകള്‍ക്കും
പകലുകള്‍ക്കുമപ്പുരം
എന്നാണോ
ലോകാവസാനെമെന്ന
ഏക ഉറപ്പ്?

No comments: