Wednesday, April 21, 2010

മഞ്ഞള്‍

മഞ്ഞള്‍
 ഞാനെന്‍റെ മുറിവുകളില്‍
മഞ്ഞള്‍ പുരട്ടുന്നു.
മഞ്ഞള്‍,
തികച്ചും നാടന്‍.
പത്തന്ബതാണ്ടുകള്‍  പിന്നോട്ട്
എല്ലാവരും ഇങ്ങനെയായിരുന്നു.
അടുക്കളത്തോട്ടതിന്റെയത്ര അടുപ്പം,
കൈയെത്തും ദൂരത്ത്.

എന്നെ ഞാനായിക്കാണുന്ന,
കരുതുന്ന മഞ്ഞള്‍,
എന്‍റെ മുറിവുകളില്‍
ലേപനമാകുന്നു.

ഉടുപ്പില്‍ പടരുന്ന
മഞ്ഞള്‍ക്കറ?
കൂടെക്കൂട്ടാമെങ്കില്‍
നാലാള്‍ കണ്ടാലെന്ത്?

ലാബുകളില്‍ മഞ്ഞളിനെ
സൂട്ടും കോട്ടും അണിയിക്കാനുള്ള
ശ്രമങ്ങള്‍ നടക്കുന്നതായറിയുന്നു.
മഞ്ഞളിന്
സൂട്ടും കോട്ടും ചേരില്ല.
മഞ്ഞളായി നിലകൊള്ളുന്നതിലെ
നേര്, സുതാര്യത.

ഉള്ളില്‍ തിളച്ചു മറിയുന്നതൊക്കെ,
മോഴിയാനാഞ്ഞതൊക്കെ
സമര്‍ത്ഥമായി തടുത്ത്‌,
ഒടുവില്‍ പിന്‍വാങ്ങുമ്പോള്‍
പലിശയും ചേര്‍ത്ത്
തിരിച്ചടിക്കുന്ന
മരുന്നുകള്‍, ലേപനങ്ങള്‍.
സ്വത്വം  പോലും
പണയമാകുന്നിവിടെ.
ഏതോ മേല്‍വിലാസങ്ങളില്‍ നിന്ന്
മരുന്ന് കൂട്ടാനെന്നറിയുന്നതല്ലാതെ
അദൃശ്യ സാന്നിധ്യമായി...
കാണപ്പെടതവയോന്നും
ഇല്ലാത്തവയാനെന്നു
വിശ്വസിക്കാനാനെളുപ്പം.
എന്‍റെ കാലാവസ്ഥകളില്‍
അവയൊക്കെ പരധേസികലാകുന്നു

വിളയില്‍ നിന്ന്
ഞാന്‍ തന്നെ കണ്ടെടുത്ത്‌
കല്ലില്‍ ചേര്‍ത്തരച്ചു,
മുറിവോട് ചേര്‍ക്കുന്ന
മഞ്ഞള്‍,
എനിക്ക്  ചിരപരിചിതനാകുന്നു,
എന്നോട് ചേര്‍ന്ന് നില്‍ക്കുന്നു.

No comments: