Thursday, March 18, 2010

നടപ്പാതകള്‍

നടപ്പാതകള്‍
നടപ്പാത-
നിരത്തിനും
ജീവിതം കെട്ടിതിരിച്ചിരിക്കുന്ന
മതിലിനുമിടയിലെ സംവരണതുരുത്ത്.
വഴിയോരത്തൊരു വേറിട്ട ചാല്‍.
നിലയുറപ്പിക്കാന്‍
കാല്‍ ചുവട്ടിലിതിരി മണ്ണ്,
പിടിച്ചു നില്ക്കാന്‍
കൈവരിയുടെ താങ്ങ്.
പുരോഗമന ഹൈവേയിലെ
നാലുവരിപ്പാതകളില്‍
നിരത്തുകള്‍ നടപ്പാതകളെ
വിഴുങ്ങുന്നതാണ് കാഴ്ച-
നടപ്പാതകള്‍ മാത്രമായിരുന്ന
സഞ്ചാരപഥങ്ങളില്‍ നിന്ന്,
നടപ്പാതകളെ ഇല്ലാത്ത
പരിണാമം!!!
റോഡ്‌, തിരക്ക്, ജീവിതത്തിന്റെ
ഒഴുക്ക്.
ഒപ്പം നടന്നെത്തനാകാത്ത

പകപ്പും,
പിന്തള്ളപ്പെടുന്ന
നിസഹായതയും.
നിരത്തിലെ വണ്ടികള്‍ക്കൊപ്പമോ,
മുന്‍പെയോ കുതിച്ചിരുന്ന


ചടുല താളത്തിന്റെ
കൊട്ടിക്കലാശത്ഹിനോടുവില്‍

ജീവിതമിവിടെ
പതിഞ്ഞ താളത്തില്‍.
എണ്ണയിട്ട യന്ത്രം കണക്കെ

പ്രവര്‍ത്തിച്ചിരുന്ന നാഴികമണികള്‍
ക്ലാവ് പിടിക്കുന്നു.
കുട ചൂടി മഴയും വെയിലും
തടുക്കാമെന്നോര്‍ക്കാത്ത സായാഹ്നത്തില്‍,

നടപ്പാതകള്‍ മനുഷ്യവകാശമാകുന്നു.

സമ്പത്ത് കാലത്ത്
പണം കെട്ടി, കരം ഒടുക്കി
ആപത്തു കാലത്തിനായി
നടപ്പാതകള്‍ തീര്‍ക്കാം.











.

No comments: